പത്തനംതിട്ട: സംസ്ഥാന സ്പോര്ട്സ് കൗണ്സില് സ്ഥാപക പ്രസിഡന്റ് ജി.വി. രാജയുടെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില് കായികദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില് നിന്നാരംഭിച്ച ദീപശിഖാ പ്രയാണത്തില് നൂറുകണക്കിന് കായികതാരങ്ങള് പങ്കെടുത്തു. തുടര്ന്നു നടന്ന യോഗം പത്തനംതിട്ട നഗരസഭ ചെയര്പേഴ്സണ് സിന്ധു അനില് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് കെ. അനില് കുമാര് അധ്യക്ഷത വഹിച്ചു. അഷറഫ് അലങ്കാര്, പി.ആര്. ഗിരീഷ്, മനോജ് വിനായക്, രേവതി എസ്. നായര്, എന്. ചന്ദ്രന്, അല്ത്താഫ്, ജില്ലാ സ്പോര്ട്സ് കൗണ്സില് സെക്രട്ടറി കെ.എസ്. അമല്ജിത്ത്, ഒളിമ്പിക് അസോസിയേഷന് ജില്ലാ സെക്രട്ടറി ആര്. പ്രസന്നകുമാര് എന്നിവര് പ്രസംഗിച്ചു.
തിരുവല്ല മാര്ത്തോമ്മാ കോളജ് ഗ്രൗണ്ടില് നടന്ന ഫുട്ബോള് പ്രദര്ശന മത്സരം നഗരസഭാ ചെയര്പേഴ്സണ് എസ്. ലേഖയും ജിവി രാജ അനുസ്മരണം ഡിവൈഎസ്പി എസ്. ആനന്ദും ഉദ്ഘാടനം ചെയ്തു. യോഗത്തില് റെജിനോള്ഡ് വര്ഗീസ്, പ്രകാശ് ബാബു, ജോളി അലക്സാണ്ടര്, ജോജി പി. തോമസ്, കോശി തോമസ്, ജോയ് പൗലോസ് എന്നിവര് പ്രസംഗിച്ചു.തിരുവല്ല ക്രിസ്റ്റല് ബ്ലൂ സ്വിമ്മിംഗ് പൂളില് നീന്തല് മത്സരവും കോന്നി വിഹാന് സ്പോര്ട്സ് അക്കാദമിയില് ഷട്ടില് മത്സരവും നടത്തി.